നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി

Posted on: October 29, 2018 10:53 am | Last updated: October 29, 2018 at 1:39 pm

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീലിലാണ് വിധി. പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍ എന്നീ കോളജുകളില്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്.

ഒരു മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഈ കോളജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയ ശേഷവും ഈ കോളജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.