തിരുവനന്തപുരം: ശബരിമല ക്ഷേത്രാചാര സംരക്ഷണത്തിനായി ബിജെപി കാസര്‍കോട് മുതല്‍ പത്തനംതിട്ടവരെ രഥയാത്ര സംഘടിപ്പിക്കുന്നു.
അടുത്ത മാസം എട്ടിന് കാസര്‍കോട് മധൂര്‍ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന യാത്ര 13ന് പത്തനംതിട്ടയില്‍ സമാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണ് യാത്ര നയിക്കുക.