സര്‍ക്കാറിന്റെ കിരാത നടപടികള്‍ അവസാനിപ്പിക്കണം; അറസ്റ്റ് ചെയ്യുന്നത് സമാധാനപരമായി സമരം നടത്തിയവരെ : കെ സുധാകരന്‍

Posted on: October 28, 2018 2:42 pm | Last updated: October 28, 2018 at 4:38 pm
SHARE

കണ്ണൂര്‍: അടിയന്തരാവസ്ഥാ കാലത്തുപോലും നടക്കാത്ത തരത്തിലുള്ള കൂട്ട അറസ്റ്റുകളാണ് ശബരിമല വിഷയത്തില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ക സുധാകരന്‍. കിരാതമായ ഈ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിക്കാനാകില്ല. അദ്ദേഹത്തെ സര്‍ക്കാര്‍ നേരത്തെ ലക്ഷ്യമിട്ടതാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാകില്ല. പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ വിലങ്ങുതടിയിടുകയാണ്. സമാധാനപരമായി സമരം നടത്തിയ ആളുകളുടെ ഫോട്ടോ വെച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തിയെന്തെന്നും സുധാകരന്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here