ഇന്ത്യയുടെ ക്ഷണം നിരസിച്ചു; റിപ്പബ്ലിക് പരേഡില്‍ ട്രംപ് മുഖ്യാതിഥിയാകില്ല

Posted on: October 28, 2018 12:02 pm | Last updated: October 28, 2018 at 2:44 pm

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അമേരിക്കന്‍ അധിക്യതര്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചു

.ട്രംപിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇന്ത്യയുടേയും അമേരിക്കയുടേയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചക്ക് ശേഷമെ തീരുമാനം അറിയിക്കുവെന്നായിരുന്നു അമേരിക്ക പറഞ്ഞത്. ഇതിന് പിറകെ അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് ഇന്ത്യ റഷ്യയുമായി പ്രതിരോധ കരാറുണ്ടാക്കുകയും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരുവാനും തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അമേരിക്കയുടെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നാണ് കരുതുന്നത്.