ശബരിമല മാളികപ്പുറം മേല്‍ശാന്തിയെ വധിക്കുമെന്ന് ഭീഷണിക്കത്ത്

Posted on: October 28, 2018 11:46 am | Last updated: October 28, 2018 at 2:28 pm

ശബരിമല: ശബരിമല മാളികപ്പുറം മേല്‍ശാന്തിക്ക് വധഭീഷണി. ഇത് സംബന്ധിച്ച് മേല്‍ശാന്തി അനീഷ് നമ്പൂതിരി സന്നിധാനം പോലീസില്‍ പരാതി നല്‍കി. അശ്ലീലവാക്കുകളും വധഭീഷണിയുമടങ്ങിയ കത്ത് പോലീസിന് കൈമാറിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു.

ആചാരലംഘനത്തെ എതിര്‍ത്തതും തന്ത്രിയെ പിന്തുണച്ചതുമാണ് വധഭീഷണിക്ക് കാരണമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ അനീഷ് നമ്പൂതിരി പിന്തുണച്ചിരുന്നു.