സര്‍ക്കാര്‍ വിരുദ്ധ നിലപാട് എന്‍എസ്എസ് പുന:പരിശോധിക്കണം: കോടിയേരി ബാലക്യഷ്ണന്‍

Posted on: October 28, 2018 10:48 am | Last updated: October 28, 2018 at 12:40 pm

കോഴിക്കോട്: സര്‍ക്കാറിനെതിരായ നിലപാട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. മുന്‍നിലപാടുകളില്‍നിന്നും വ്യത്യസ്തമായ നിലപാടാണ് എന്‍എസ്എസ്എസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി എന്‍എസ്എസ് ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുമെന്ന് താന്‍ കരുതുന്നില്ല. അങ്ങിനെ സംഭവിച്ചാല്‍ അത് ധ്യതരാഷ്ട്രാലിംഗനമായേ അവസാനിക്കു. എന്‍എസ്എസ് ശാഖകള്‍ ആര്‍എസ്എസ് വിഴുങ്ങും. അതാണ് എസ്എന്‍ഡിപിക്കുണ്ടായ അനുഭവമെന്നും കോടിയേരി പറഞ്ഞു. അമിത് ഷായെ സിപിഎം ഭയക്കുന്നില്ല. അതിനാല്‍ അമിത് ഷായുടെ മുന്നറിയിപ്പ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ ശനിയാഴ്ച പറഞ്ഞിരുന്നു.