ദമ്മാം: കള്ള നോട്ട് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ വിദേശി പിടിയിലായി. റിയാദിനു സമീപം ഖര്‍ജിലാണ് ആഫ്രിക്കന്‍ വംശജനായ വിദേശി പിടിയിലായത്.
ചെക്ക് പോയന്റെില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു 17 ലക്ഷം റിയാലിന്‍െ കള്ള നോട്ട് കണ്ടെത്തിയത്.എല്ലാ 500 റിയാലിന്റെ കറന്‍സികളായിരുന്നു. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിനു കൈമാറിയതായി ഖര്‍ജ് പോലീസ് അറിയിച്ചു.