നെടുമ്പാശ്ശേരി കള്ളനോട്ട് കടത്ത് കേസ്: ഒന്നാം പ്രതി ആബിദ് ഹസന്‍ കുറ്റക്കാരന്‍. മൂന്ന് പേരെ വെറുതെ വിട്ടു

Posted on: October 26, 2018 1:35 pm | Last updated: October 26, 2018 at 1:35 pm

കൊച്ചി: നെടുമ്പാശ്ശേരി കള്ളനോട്ട് കടത്ത് കേസില്‍ ഒന്നാം പ്രതി ആബിദ് ഹസന്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി.
കേസിലെ മറ്റു മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിട്ടു.

2013 ജനുവരി 26നാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപയുടെ മൂല്യമുള്ള കള്ളനോട്ട് കടത്തുന്നതിനിടെയാണ് ആബിദ് ഹസന്‍ പിടിയിലായത്. ഇയാള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.
അധോലോക കുറ്റവാളി ദാവൂദ് ഇബ്‌റാഹിമിന്റെ കൂട്ടാളി അഫ്താബ് ബട്കി പ്രതിയായ കേസാണിത്. കേസിലെ അഞ്ചാം പ്രതിയാണ് ബട്കി. അറസ്റ്റ് ചെയ്യാനാകാത്തതിനാല്‍ ഇയാളുടെ വിചാരണ നടന്നിട്ടില്ല.