Connect with us

Gulf

നിയോം പദ്ധതി: ആദ്യ വിമാനത്താവളം ഈവര്‍ഷം പ്രവര്‍ത്തന സജ്ജമാകും

Published

|

Last Updated

ദമ്മാം: നിയോം പദ്ധതിയിലെ ആദ്യ വിമാനത്താവളം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിയോം പദ്ധതി ഓപ്പറേഷന്‍ മേധാവി എന്‍ജിനീയര്‍ നദ്മീ അല്‍ നസിര്‍ വ്യക്തമാക്കി. റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമ പരിപാടിയുടെ മൂന്നാം ദിനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കത്തില്‍ ആഴ്ചയിലായിരിക്കും നിയോമിലേക്കും തിരിച്ചും വിമാന സര്‍വീസുണ്ടായിരിക്കുക.വിഷന്‍ 2030 പ്രകാരമുള്ള വികസനത്തിന്റ പ്രധാന പദ്ധതികളിലൊന്നാണ് നിയോം.

നിയോമില്‍ പതിനാറില്‍ പരം പദ്ധതികളാണ് തുടക്കത്തിലുണ്ടാവുക.ഇതിലൂടെ വര്‍ഷത്തില്‍ 100 ബില്ല്യന്‍ ഡോളറിന്‍െ വരുമാനമുണ്ടാവും.ഈതുക രാജ്യത്തിന്‍െ വരുമാനത്തിന്നായി സഊദിക്കു പുറത്തു നിക്ഷേപം നടത്തും. വിഷന്‍ 2030ന്‍െ ഭാഗമായി എണ്ണയിതര വരുമാനത്തില്‍ ഈവര്‍ഷം കാര്യമായ വര്‍ധനവുണ്ടായതായി സഊദി ധന മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ഈവര്‍ഷം മൂന്നാം പാതിയില്‍ 211 ബില്ല്യന്‍ റിയാലിന്‍െ വരുമാനമുണ്ടായതായി അദ്ദേഹം പറഞ്ഞു. പാര്‍പ്പിടങ്ങള്‍ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനയിലെ പ്രമുഖ കമ്പനിയുമായി സഊദി പാര്‍പ്പിട മന്ത്രാലയം കരാറില്‍ ഒപ്പു വെച്ചു. സമ്മേളനത്തിന്‍െ താരമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാനെ കവിത ചൊല്ലിക്കൊണ്ട് യൂഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂംഅഭിനന്ദിച്ചു.