Connect with us

Kerala

പണികിട്ടുമെന്ന് പോലീസ്; നമ്പര്‍ പ്ലേറ്റുകള്‍ അലങ്കരിക്കുന്നവര്‍ ജാഗ്രതൈ !

Published

|

Last Updated

തിരുവനന്തപുരം: വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ അലങ്കരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. ചിത്രപ്പണിയുള്ളതും പേരെഴുതിയതും ഉള്‍പ്പെടെയുള്ള നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല.

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്.

---- facebook comment plugin here -----

Latest