ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ ചുമതലയില്‍നിന്നും നീക്കയതിനെതിരെ അലോക് കുമാര്‍ വര്‍മ സുപ്രീം കോടതിയില്‍. അലോക് വര്‍മയുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതായി വര്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് അലോക് കുമാര്‍ വര്‍മയെ ചുമതലകളില്‍നിന്നും നീക്കിയത്. പ്രധാനന്ത്രി വിളിച്ചു ചേര്‍ത്ത യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദേശിച്ചിരുന്നു. അലോക് കുമാര്‍ വര്‍മയുടേയും രാകേഷ് അസ്താനയുടേയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.