എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

Posted on: October 24, 2018 9:10 am | Last updated: October 24, 2018 at 10:41 am

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ വീടിന് നേരെ ആക്രമണം . ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാണ് ആറ്റിങ്ങലിലെ കോരാണിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്.

മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഈ സമയം വിനീഷിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.