ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ നല്‍കിയ റിട്ട് ഹരജികളും റിവ്യു ഹരജികളും സുപ്രീം കോടതി നവംബര്‍ 13ന് പരിഗണിക്കും. തുറന്ന കോടതിയില്‍ വൈകിട്ട് മൂന്നിനാണ് ഇവ പരിഗണിക്കുക.
അതേ സമയം നേരത്തെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി തിരുത്തണമെങ്കില്‍ കേസ് ഇനിയും ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റേണ്ടി വരും. അയ്യപ്പ ഭക്തരുടെ മൗലിക അവകാശം സംരക്ഷിക്കാത്തതാണ് സുപ്രീം കോടതി വിധിയെന്ന് കാണിച്ച് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയും അയപ്പ ധര്‍മ പ്രചാര സഭയം വിഎച്ച്പിയുമാണ് റിട്ട് ഹരജികള്‍ നല്‍കിയത്. ഇതിന് പുറമെ 19 പുനപരി്‌ശോധന ഹരജികളും കോടതിക്ക് മുന്നിലുണ്ട്.