Connect with us

Gulf

മലയാളികളുള്‍പ്പടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടിയ സംഭവം; കൊലപാതകം മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട വഴക്കിനിടെ

Published

|

Last Updated

ദമ്മാം: മൂന്നു സ്വദേശികളെ ഇന്നലെ ഖതീഫില്‍ വധ ശിക്ഷക്കു വിധേമാക്കുന്നതിലേക്കു നയിച്ചത് മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട വഴക്ക്.2012 ലാണ് കൊല്ലം ശാസ്താം കോട്ട അരികിലയ്യത്ത് വിളത്തറ ഷാജഹാന്‍ അബൂബക്കര്‍,കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം,കൊല്ലം കണ്ണനല്ലൂര്‍ ശൈഖ് ദാവൂദ്, തമിഴ്‌നാട് കന്യാകുമാരി അക്ബര്‍ ഹുസൈന്‍ ബഷീര്‍,വില്ലുക്കുറി കല്‍ക്കുളം ഫാതിമ സ്ട്ട്രീറ്റ് ലാസര്‍ എന്നിവരെ ജീവനോട് കുഴിച്ചൂ മൂടിയത്.സംഭവം കഴിഞ്ഞു രണ്ട് വര്‍ഷത്തിനു ശേഷം കൃഷിയിടത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്നായി കുഴിയെടുക്കുന്നതിനിടെയായിരുന്നു രണ്ട് മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്നു പോലീസിന്റെ സാന്നിധ്യത്തില്‍ കൃഷിയിടമാകെ കിളച്ചു മറിച്ചതോട മൂന്നു മൃതദേഹങ്ങളുടെ അവിശിഷ്ടങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങളില്‍ ചിലത് ചങ്ങല ഉപയോഗിച്ചു ബന്ദിച്ച നിലയിലായിരുന്നു.കുഴിയില്‍ നിന്നും കണ്ടെടുത്ത ഇഖാമയും മറ്റും ലഭിച്ചതാണ് കൊല്ലപ്പെട്ടവരെ കുറിച്ച് അന്യോഷണത്തിനു തുമ്പുണ്ടാക്കിയത്. അന്വേഷണത്തിന്‍െ ഭാഗമായി കൃഷിയിടത്തിനു 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മലയാളികളുള്‍പ്പടെയുള്ള പല വിദേശികളേയും ചോദ്യം ചെയ്യാനായി കസ്റ്റഡിിയിലെടുത്തു.കൂട്ടത്തില്‍ ഈ മൂന്നു സ്വദേശികളേയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്ത തോടെയാണ് കൊലപാതകത്തിന്‍െ ചുരുളുകളഴിഞ്ഞത്.മദ്യത്തില്‍ മയക്കു മരുന്ന് നല്‍കിയ ശേഷം ബോധം നശിച്ചു പോയ ഇവരെ കയറും ചങ്ങലുയുമായി ബന്ധിക്കുകയായിരുന്നു വെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. അല്‍പ നേരം കഴിഞ്ഞു ബോധം തിരിച്ചു കിട്ടിയ ഇന്ത്യക്കാര്‍ തങ്ങളുമായി വഴക്കിടുകയും തങ്ങളെ അക്രമിക്കാനും മുതിര്‍ന്നു. ഇതോടെ വടിയുപയോഗിച്ചു തലക്കും ശരീരത്തിലും അടിച്ചു.പിന്നീട് അഞ്ചു പേരേയും കൂട്ടിക്കെട്ടി വായയില്‍ പ്ലാസ്റ്റര്‍ വെച്ച് ഒട്ടിക്കുകുയും കാറിന്റെ പിന്നില്‍ കെട്ടി കൃഷിയിടത്തിലുള്ള കുഴിയിടത്തില്‍ കൊണ്ടിടുകയും മണ്ണിട്ടു മൂടുകയും ചെ്തു. ഈ സമയം ഇവര്‍ക്കു ജീവനുണ്ടായിരുന്നതായി മൂന്നു പേരും സമ്മതിച്ചു. ഇവരുടെ പോക്കറ്റില്‍ ഇഖാമയുണ്ടായിരുന്നത് തങ്ങള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും തങ്ങളെല്ലാവരും മദ്യ ലഹരിയായതിനാല്‍ ഇഖാമ നശിപ്പിക്കാന്‍ വിട്ടു പോയി. മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കും തങ്ങളില്‍ ഒരാളുടെ വേണ്ടപ്പെട്ട വനിതയെ ബലാത്സംഗം ചെയ്തതുമാണ് ക്രൂര കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മൂന്നുപേരും പോലിസിനോടും കോടതിയിലും സമ്മതിച്ചു. 2016ല്‍ ഖതീഫിലെ കോടതി വധ ശിക്ഷ വിധിക്കുകയും സൗദി ജനറല്‍ കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരി വെക്കുകയും ചെയ്തു