Connect with us

Gulf

നാളെ മുതല്‍ ഞായറാഴ്ചവരെ സഊദിയിലെങ്ങും മഴക്കു സാധ്യത

Published

|

Last Updated

ദമ്മാം: നാളെ മുതല്‍ ഞായറാഴ്ചവരെ സഊദിയിലെങ്ങും കടുത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ മിതമായും മറ്റിടങ്ങളില്‍ ശക്തമായും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.അതേസമയം സഊദിയില്‍ പലയിടങ്ങളിലും മഴ പെയ്തു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പലയിടങ്ങളിലും ഗതാഗതം സതംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.