തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ശ്രീനഗറില്‍ സ്‌ഫോടനം; ആറ് മരണം

Posted on: October 21, 2018 7:28 pm | Last updated: October 22, 2018 at 11:21 am

ശ്രീനഗര്‍: സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ശ്രീനഗറിനടുത്ത് കുല്‍ഗാമിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഷെല്‍ പൊട്ടിത്തെറിച്ചാണ് സംഭവം. ഏറ്റുമുട്ടലിനിടെ ഒരു വീടിന് തീപിടിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന ഷെല്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ അണക്കാന്‍ ശ്രമിച്ച നാട്ടുകാരാണ് ദുരന്തത്തിനിരയായത്.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. സിവിലിയന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലിനിടെയാണ് സിവിലിയന്‍മാരും കൊല്ലപ്പെട്ടതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ സഫോടനത്തിലാണ് അപകടമുണ്ടായതെന്ന് പിന്നീട് വ്യക്തമായി.

ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല.