രാജഭരണം കഴിഞ്ഞുവെന്ന കാര്യം പന്തളം രാജകുടുംബ‌ം മറന്നു: മന്ത്രി എ‌ംഎം മണി

Posted on: October 21, 2018 5:46 pm | Last updated: October 22, 2018 at 11:21 am

ഇടുക്കി: ശബരിമലനട അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി രംഗത്ത്. രാജ്യത്ത് ഇപ്പോൾ ജനാധിപത്യഭരണം ആണെന്നും രാജഭരണം കഴിഞ്ഞ കാര്യം രാജകുടുംബം മറന്നുപോയെന്നും മന്ത്രി പറഞ്ഞു.

കോടതിവിധി വന്നു എന്നതിൻറെ പേരിൽ എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്നില്ല. താല്പര്യമുള്ളവർ മാത്രം പോയാൽ മതി. ആളുകൾക്ക് അവരുടെ വിശ്വാസമനുസരിച്ച് മുന്നോട്ടു പോകാമെന്നും മന്ത്രി വ്യക്തമാക്കി.