ശബരിമലയിലെത്തിയ നാലാമത്തെ യുവതിയേയും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു

Posted on: October 21, 2018 3:20 pm | Last updated: October 21, 2018 at 10:55 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ നാലാമതൊരു സ്ത്രീയെക്കൂടി പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. പുഷ്പലത എന്ന സത്രീയാണ് പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങിയത്. മരക്കൂട്ടത്ത് വെച്ചാണ് പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞത്.

പ്രതിഷേധക്കാര്‍ പ്രായം രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടെങ്കിലും ഇവരുടെ കൈയിലുണ്ടായിരുന്നില്ല. ഇവര്‍ക്ക് 50 വയസില്‍ താഴെയാണ് പ്രായം എന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ പിന്നീട് ഇവരെ തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ പുറത്തെത്തിക്കുകയായിരുന്നു.