ശബരിമലയില്‍ ഇന്നും രണ്ട് യുവതികളെത്തി ; പ്രതിഷേധക്കാര്‍ തടഞ്ഞു

Posted on: October 21, 2018 10:26 am | Last updated: October 21, 2018 at 2:23 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം. ആന്ധ്ര സ്വദേശികളായ ഇവരില്‍ ഒരാള്‍ക്ക് 35 വയസും മറ്റൊരാള്‍ക്ക് 40 വയസിനുമുകളിലുമാണെന്നാണ് അറിയുന്നത്.

വാസന്തിയെന്നാണ് ഇതില്‍ ഒരു യുവതിയുടെ പേര്. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്. നീലിമലക്ക് സമീപംവെച്ച് പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. യുവതികളെ പോലീസ് സംരക്ഷണയില്‍ പിന്നീട് പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.