Connect with us

National

ശബരിമലയില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യം സ്വാമി; അനുകൂല വിധിയുണ്ടെങ്കിലും സ്ത്രീകള്‍ മാറിനില്‍ക്കണമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി ഇക്കാര്യത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും പറഞ്ഞു.

സ്ത്രീപ്രവേശന വിധിയെ നേരത്തെ അനുകൂലിച്ച സ്വാമി വിധി നടപ്പാക്കാന്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സ്വാമി മുന്‍ നിലപാടില്‍നിന്നും മലക്കം മറിഞ്ഞത്. സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടെങ്കിലും സ്ത്രീകള്‍ സ്വയം മാറിനില്‍ക്കണം. നക്‌സലേറ്റുകളും കമ്യൂണിസ്റ്റുകളുമായ സ്ത്രീകളാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഇവര്‍ക്ക് ഓത്താശ ചെയ്യുന്നുവെന്നും സ്വാമി ആരോപിച്ചു.