എഎഫ്‌സി മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു

Posted on: October 21, 2018 9:18 am | Last updated: October 21, 2018 at 10:29 am

ക്വാലലംപൂര്‍: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) മുന്‍ ജനറല്‍ സെക്രട്ടറിയും ഫുട്‌ബോള്‍ സംഘാടകനുമായിരുന്ന പീറ്റര്‍ വേലപ്പന്‍ അന്തരിച്ചു. തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള മലേഷ്യന്‍ പൗരനായ വേലപ്പന്‍ 1978 മുതല്‍ 2007വരെ 29 വര്‍ഷക്കാലം എഎഫ്‌സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഫുട്‌ബോളിന്റെ വളര്‍ച്ചക്കായി ഫിഫ നടപ്പാക്കിയ വിഷന്‍ ഏഷ്യ പദ്ധതിയുടെ ചുമതലക്കാരനായിരുന്നു. ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഓര്‍ഗനൈസിങ് കമ്മറ്റി കോ ഓഡിനേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.