രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Posted on: October 20, 2018 2:05 pm | Last updated: October 20, 2018 at 10:51 pm

പത്തനംതിട്ട:റിമാന്‍ഡില്‍ കഴിയുന്ന അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചു. പമ്പയില്‍വെച്ച് അറസ്റ്റ് ചെയ്ത രാഹുല്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ് ഉള്ളത്.

ജയിലില്‍ നിരാഹാരം കിടക്കുന്ന രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വൈദ്യ സഹായത്തിനായി രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.