ജമ്മു കശ്മീര്‍ മുന്‍സിപ്പില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം

Posted on: October 20, 2018 1:34 pm | Last updated: October 20, 2018 at 7:53 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ 52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കം. തൊട്ടുപിറകിലായി ബിജെപിയുമുണ്ട്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത ് നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌ക്കരിച്ചിരുന്നു. നാല് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബന്ദിപോര, രംബന്‍, അനന്ദ്‌നാഗ്, രജൗരി, തനമണ്ടി ലെഹ് എന്നീ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പലയിടങ്ങളിലും വലിയ വിജയം നേടിയിട്ടുണ്ട്.