Connect with us

National

യുപിയില്‍ പോലീസ് ഉദ്യോഗസ്ഥന് ബിജെപി കൗണ്‍സിലറുടെ മര്‍ദനം -video

Published

|

Last Updated

നോയിഡ: ഉത്തര്‍പ്രദേശില്‍ അഭിഭാഷകക്കൊപ്പം ഹോട്ടലിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ബിജെപി കൗണ്‍സിലര്‍ പൊതിരെ തല്ലി. ബിജെപിയുടെ കൗണ്‍സിലറായ മനീഷ് ആണ് സബ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ചത്.

മനീഷിന്റെ ഹോട്ടലിലെത്തിയ ഇവര്‍ ഒരു ഹോട്ടല്‍ ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഇവിടെയെത്തിയ മനീഷ് പോലീസ് ഉദ്യോഗസ്ഥനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മനീഷിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Latest