ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സഊദി സമ്മതിച്ചു

Posted on: October 20, 2018 9:22 am | Last updated: October 20, 2018 at 12:27 pm

റിയാദ്: കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍വെച്ച് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതായി സഊദി അറേബ്യ. കൊലപാതകത്തില്‍ തങ്ങളുടെ കോണ്‍സുലേറ്റിലെ പത്തിലധികം ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായും സഊദി ആഭ്യന്തരമന്ത്രാലയം സമ്മതിച്ചു.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹമദ് അല്‍ അസീരി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്ഥിലായതായും റിപ്പോര്‍ട്ടുണ്ട്. വാഷിങ്ടണ്‍ പോസ്റ്റിന്റെ മാധ്യമപ്രവര്‍ത്തകനായ ഖഷോഗ്ഗിയെ ഒക്ടോബര്‍ രണ്ട് മുതലാണ് കാണാതായത്. ഖഷോഗ്ഗി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടതായി തുര്‍ക്കി നേരത്തെ ആരോപിച്ചിരുന്നു.