കൊച്ചി: ശബരിമലയില്‍ എത്തിയ രഹനാ ഫാത്തിമ ബി.എസ്.എന്‍.എല്‍. ഔദ്യോഗിക ജോലി നിര്‍വഹണത്തിന്റെ ഭാഗമായല്ല അവിടെ എത്തിയതെന്നും രഹ്നയെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നും ബി.എസ്.എന്‍.എല്‍. അധികൃതര്‍ അറിയിച്ചു.
ബി.എസ്.എന്‍.എല്‍. ഓഫീസ് സമയത്തിനും ഓഫീസ് പരിസരത്തിന് പുറത്തുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദി അവര്‍ മാത്രമാണ്, ഇതുമായി ബി.എസ്.എന്‍.എല്ലിന് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.