പതിനെട്ടാം പടിക്ക് താഴെ പരികര്‍മികളുടെ പ്രതിഷേധം; നട അടയ്ക്കുമെന്ന് തന്ത്രി

Posted on: October 19, 2018 10:55 am | Last updated: October 19, 2018 at 2:22 pm

പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാം പടിക്ക് താഴെ പരികര്‍മികളുടെ പ്രതിഷേധം. പതിവ് പൂജ തുടരുന്നുണ്ടെങ്കിലും കലശാഭിഷേകം ഉള്‍പ്പടെയുള്ള പ്രത്യേകചടങ്ങുകള്‍ ബഹിഷ്‌കരിച്ചാണ് പ്രതിഷേധം. ആദ്യമായാണ് പരികര്‍മികള്‍ ഇത്തരത്തിലൊരു പ്രതിഷേധം ശബരിമല നടയ്ക്കല്‍ നടത്തുന്നത്. വിശ്വാസികള്‍ അല്ലാത്തവര്‍ ദര്‍ശനം നടത്തിയാല്‍ ക്ഷേത്ര നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം തുടങ്ങിയത്.

ശബരിമലയെ യുദ്ധക്കളമാക്കാതിരിക്കാനുള്ള വിവേകം പോലീസ് കാണിക്കണം. താക്കോല്‍ ഓഫീസില്‍ ഏല്‍പ്പിക്കുമെന്നും മറ്റ് തീരുമാനങ്ങള്‍ പിന്നാലെയെടുക്കുമെന്നും തന്ത്രി പറഞ്ഞിരുന്നു. ഇന്ന് രണ്ട് യുവതികള്‍ പോലീസ് സംരക്ഷണത്തോടെ ശബരിമലയില്‍ എത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്.