തിരുവനന്തപുരം: ശബരിമലയില്‍ അര്‍എസ്എസും ബിജെപിയും ചേര്‍ന്ന് കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന് തെളിവായി ഒരു ഓഡിയോ സന്ദേശം മന്ത്രി മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു.
ഓഡിയോ സന്ദേശം ഇങ്ങനെയാണ്: ‘സ്വാമി ശരണം, നമസ്‌തേ, ഞാന്‍ എഎച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ അത്യാവശ്യമായി വോയ്‌സ് മെസേജ് ഇടുന്നത് ഏതെങ്കിലും അയപ്പഭക്തര്‍ കൂട്ടംകൂടി പോയാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നറിയിക്കാനാണ്. അവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ ഇരുമുടിക്കെട്ട് പോലുള്ള എന്തെങ്കിലും ആയി കറുപ്പുടുത്തും മാലയിട്ടും ഒറ്റക്കോ രണ്ട് പേരോ ആയി മാത്രം അങ്ങോട്ട് പോവുക നിലക്കലെത്തിയാല്‍ ഫോണില്‍ ബന്ധപ്പെടുക. അവര്‍ നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ചെയ്തുതരും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്നവര്‍ എത്തണം’- ഇതാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.