Kerala
പമ്പയിലും നിലയ്ക്കലിലും കമാന്‍ഡോസിനെ നിയോഗിക്കും
		
      																					
              
              
            പത്തനംതിട്ട: സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയില്‍ കൂടുതല്‍ കമാന്‍ഡോസിനെ വിനിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ട് എസ്.പിമാരേയും നാല് ഡിവൈഎസ്പിമാരേയും നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിലും കമാന്‍ഡോകളെ വിന്യസിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.
നിലവില്‍ ഇവിടെ ക്യാംപ് ചെയ്യുന്ന 700 പോലീസുകാരെ കൂടാതെ 300 പേരെ കൂടി ഉടന്‍ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിന്യസിക്കുക. എഡിജിപി അനില്‍ കാന്ത്, ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ശബരിമലയിലും നിലയ്ക്കിലും പോലീസിനെ വിന്യസിച്ചിട്ടുള്ളത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

