ചേകന്നൂര്‍ മൗലവി കേസ് : ഒന്നാംപ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Posted on: October 15, 2018 11:37 am | Last updated: October 15, 2018 at 1:41 pm

കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാനക്കേസില്‍ ഒന്നാംപ്രതിയാക്കപ്പെട്ടയാളെ ഹൈക്കോടതി വെറുതെവിട്ടു. സിബിഐ കോടതി ഇരട്ട ജീവപര്യന്തത്തിന് വിധിച്ച പിവി ഹംസയെയാണ് വിട്ടയച്ചത്. ചേകന്നൂര്‍ മൗലവിയെ വധിച്ചുവെന്നത് അനുമാനം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതോടെ കേസില്‍ പ്രതികളായ എല്ലാവരും കുറ്റവിമുക്തരായി. സിബിഐ കൊച്ചി പ്രത്യേക കോടതിയാണ് ഹംസയെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ മൗലവി മരിച്ചു എന്നതിന് ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ സിബിഐ കോടതി വിചാരണ വേളയില്‍ വെറുതെവിട്ടിരുന്നു.