സഊദിയില്‍ കഴിഞ്ഞ വര്‍ഷം ജോലിക്കിടെ പരുക്കേറ്റത് 42,000 പേര്‍ക്ക്

Posted on: October 14, 2018 9:16 pm | Last updated: October 14, 2018 at 9:16 pm

ദമ്മാം: കഴിഞ്ഞ വര്‍ഷം ജോലിക്കിടെ 42,000 പേര്‍ക്ക് പരുക്കേറ്റതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സ് അറിയിച്ചു. പരുക്ക് സംഭവിച്ചവരില്‍ 94 ശതമാനവും വിദേശികളാണ്. 2624 സ്വദേശികള്‍ക്കാണ് കഴിഞ്ഞ വര്‍ഷം പരുക്കേറ്റത്. പരുക്ക് സംഭവിച്ചവരില്‍ 89 ശതമാനം പേരും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പരുക്കേറ്റവരില്‍ കൂടുതല്‍ പേരും. ജോലിക്കിടെ പരുക്കേല്‍ക്കുന്നവര്‍ക്ക് 100 ശതമാനം വേതനവും ആശുപത്രിയിലെത്തിക്കുന്നതിനുള്ള യാത്രപ്പടി ഉള്‍പ്പടെ പരിപൂര്‍ണ ചികിത്സ ചെലവും നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.