ഛത്തീസ്ഗഢില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

Posted on: October 14, 2018 2:07 pm | Last updated: October 14, 2018 at 8:14 pm

റായ്പുര്‍: ഛത്തീസ്ഗഢില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ച് ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. ബൊലേറോയും ട്രക്കുമാണ് കൂട്ടിയിടിച്ചത്. ദൊനാഗഢില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ ് മടങ്ങുകയായിരുന്നു ബൊലേറോയിലുള്ളവര്‍. ദുര്‍ഗ് ജില്ലയിലെ ഭിലായ് സ്വദേശികളാണിവര്‍.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബൊലേറൊ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരു കുഞ്ഞുള്‍പ്പെടെ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.