ഓണ്‍ലൈന്‍ പണംതട്ടിപ്പ്: നൈജീരിയന്‍ പൗരന്‍ പിടിയില്‍

Posted on: October 14, 2018 1:01 pm | Last updated: October 14, 2018 at 2:52 pm

മലപ്പുറം: വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് പണം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നൈജീരിയന്‍ സ്വദേശിയെ മഞ്ചേരി പോലീസ് പിടികൂടി. പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച ഇദുമെ ചാള്‍സ് ഒന്യോമയേച്ചി(32)യെയാണ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍നിന്നും അറസ്റ്റ് ചെയ്തത്.

മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്കായി വിലകൂടിയ മരുന്നുകള്‍ക്കായി ഓണ്‍ലൈനില്‍ പരിശോധന നടത്തിയ പരാതിക്കാരനെ പ്രതികള്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇയാളില്‍നിന്നു ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.