സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇനിയും ഇന്ത്യ മുതിര്‍ന്നാല്‍ ഒന്നിനു പത്തായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍

Posted on: October 14, 2018 11:59 am | Last updated: October 14, 2018 at 1:02 pm

ഇസ്്‌ലാമാബാദ്: ഇന്ത്യ ഒരിക്കല്‍കൂടി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറായാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്‍ ആഭ്യന്തര സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ക്ക് നേരെ ആര് ആക്രമണത്തിന് ശ്രമിച്ചാലും തിരിച്ചടിക്കാനുള്ള പാക്കിസ്ഥാന്റെ ശേഷിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന തരത്തിലായിരിക്കും പ്രത്യാക്രമണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനാധിപത്യത്തിന്റെ വളര്‍ച്ചക്കാണ് പാക് സൈന്യം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അഴിമതി ആരോപിക്കുന്നവര്‍ തെളിവുകള്‍ നിരത്തണം. മാധ്യമങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഗഫൂര്‍ പറഞ്ഞു.