വിവാദ വെളിപ്പെടുത്തല്‍ : വിശദീകരണവുമായി നടി രേവതി

Posted on: October 14, 2018 10:54 am | Last updated: October 14, 2018 at 12:15 pm
SHARE

കൊച്ചി: താര സംഘടനയായ ‘അമ്മ’ക്കെതിരെ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ സൂചിപ്പിക്കാനാണ് സിനിമാ ഷൂട്ടിങ്ങിനിടെ 17 വയസുള്ള പെണ്‍കുട്ടിയെ പേടിപ്പെടുത്തിയ സംഭവം വിവരിച്ചതെന്നും പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും രേവതി പറഞ്ഞു. രാത്രി ആരോ പെണ്‍കുട്ടിയുടെ വാതിലില്‍ മുട്ടിവിളിച്ചതായിരുന്നു. ഇതില്‍ ഭയപ്പെട്ട പെണ്‍കുട്ടി തനിക്കരികിലെത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

26 വര്‍ഷം മുമ്പാണ് ഇക്കാര്യം നടന്നത്. ഇപ്പോള്‍ പ്രസക്തമാണെന്ന് തോന്നിയതിനാലാണ് പറഞ്ഞത്. സംഭവം ഒന്നര വര്‍ഷം മുമ്പ് മാത്രം നടന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേക്കുറിച്ച് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പറഞ്ഞതെന്നും രേവതി പറഞ്ഞു. രേവതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നും പീഡന വിവരം മറച്ചുവെച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജിയാസ് ജമാല്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here