റിയാദ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ഊഹപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സഊദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ നിയമത്തേയും സുരക്ഷയേയും ബാധിക്കുന്ന നിലക്കുള്ള തെറ്റായ വിവരങ്ങള്‍ സാമുഹ്യ മാധ്യങ്ങളിലുടെ ഷെയര്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയോ, മുപ്പത് ലക്ഷം റിയാല്‍ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.