നികുതി, ചാര്‍ജ് വര്‍ധനകളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സഊദി വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം നടത്തുന്നു

Posted on: October 13, 2018 9:20 pm | Last updated: October 13, 2018 at 9:20 pm

ദമ്മാം: സ്വകാര്യ മേഖലയില്‍ ഏര്‍പ്പെടുത്തിയ നികുതിയുടെയും വിവിധ ചാര്‍ജുകളുടെയും വര്‍ധനവും അവയുടെ പ്രത്യാഘാതങ്ങളെയും കുറിച്ച് സഊദി വാണിജ്യ നിക്ഷേപ മന്ത്രാലയം പഠനം നടത്തുന്നു. മന്ത്രാലയത്തിനു കീഴിലെ തയ്‌സീര്‍ എന്ന സമിതിയാണ് പഠനം നടത്തുന്നത്.

രാജ്യത്തെ പ്രാദേശിക ഉത്പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് 40 ശതമാനത്തില്‍ നിന്നും 65 ശതമാനമായി ഉയര്‍ത്താനുള്ള ലക്ഷ്യത്തിന് ചില സേവനങ്ങളുടെ അമിത ചാര്‍ജും നികുതി വര്‍ധനയും കാരണമാവുന്നുണ്ടെന്ന് ശൂറാ കൗണ്‍സിലിനു കീഴിലുള്ള സാമ്പത്തിക സമിതി സൂചിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പലസ്ഥാപനങ്ങളും അടച്ചൂ പൂട്ടിയതായും കണ്ടെത്തി. എന്നാല്‍ ഇതില്‍ പലതും താത്കാലികമായി തുറന്നതാണെന്നും ഇവ അടച്ചു പൂട്ടിയതാണ് കാരണമെന്നും അഭിപ്രായം ഉയര്‍ന്നു. സ്വകാര്യ മേഖലയുടെ വളര്‍ച്ചക്കും നിക്ഷേപ മേഖലയില്‍ ഇളവുകളും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി ക്രമങ്ങളില്‍ ഇളവുകളും ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു.