Connect with us

Gulf

യു എ ഇയുടെ ദൈനംദിന എണ്ണയുത്പാദന ശേഷി 35 ലക്ഷം ബാരല്‍

Published

|

Last Updated

അബുദാബി: യു എ ഇ തങ്ങളുടെ എണ്ണ ഉത്പാദനം നടപ്പുവര്‍ഷത്തിന്റെ നാലാം പാദത്തോടെ വര്‍ധിപ്പിച്ചു. 2018 അവസാനമാകുമ്പോഴേക്ക് യു എ ഇയുടെ ദൈനംദിന എണ്ണ ഉത്പാദനം 35 ലക്ഷം ബാരലായി വര്‍ധിക്കും. യു എ ഇ ഊര്‍ജ-വ്യവസായ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.

വിപണിയില്‍ യു എ ഇയുടെ എണ്ണക്ക് ആവശ്യം വര്‍ധിച്ചതാണ് ഉത്പാദനം കൂട്ടാന്‍ കാരണം. നടപ്പുവര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലും ഉത്പാദിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ അവസാനപാദത്തോടെ ഉത്പാദിപ്പിക്കേണ്ടിവരും. ഒക്‌ടോബര്‍, നവംബര്‍ എന്നീ മാസങ്ങളില്‍ എണ്ണയുത്പാദനം ഗണ്യമായി കൂട്ടേണ്ടിവരുമെന്നും അല്‍ മസ്‌റൂഇ തന്റെ ട്വീറ്റില്‍ തുടര്‍ന്നു പറഞ്ഞു. അതോടൊപ്പം എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ അംഗ രാജ്യങ്ങളുമായി യു എ ഇ കൈകോര്‍ത്തു നില്‍ക്കുമെന്നും അല്‍ മസ്‌റൂഇ വ്യക്തമാക്കി. എണ്ണ ഉത്പാദകരുടെയും ഉപയോക്താക്കളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും യു എ ഇ മുന്നിലുണ്ടാകുമെന്നും അല്‍ മസ്‌റൂഇ പറഞ്ഞു.

Latest