‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളല്ല ‘അല്ലാഹു അക്ബര്’! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന് ഒന്ന് ആലോചിച്ച് നോക്ക്

മാധ്യമപ്രവര്‍ത്തകന്‍
Posted on: October 13, 2018 2:01 pm | Last updated: October 13, 2018 at 2:02 pm

ശരി, ഇനി ഇങ്ങനെ ഒന്ന് ആലോചിച്ച് നോക്ക്.

‘സ്വാമിയേ ശരണമയ്യപ്പാ’ വിളികളല്ല ‘അല്ലാഹു അക്ബര്’! വിളികളാണ് സമരമുദ്രാവാക്യമായി നമ്മുടെ തെരുവുകളില്‍ മുഴങ്ങുന്നത് എന്ന്. വിശ്വാസസംരക്ഷണത്തിന് എന്ന പേരില്‍ അവരാണ് ഇങ്ങനെ കൂട്ടം ചേരുന്നത് എവിടെയെങ്കിലും എന്ന് വിചാരിക്ക. സമരക്കൂട്ടത്തിലെ ചിലര്‍ മനുഷ്യരെ വലിച്ച് കീറി എറിയും എന്ന് പ്രസംഗിക്കുന്നെന്ന്, അക്കൂട്ടത്തിലെ സ്ത്രീകളാരെങ്കിലും അധികാരികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് .

(ഇങ്ങനൊരു ബൈനറി ഈ ചിന്തയെ മുന്നില്‍ വെക്കാനായി മാത്രം എഴുതുന്നതാണ്. ഇവരെല്ലാം ഒരുപോലെയാണ് എന്ന അന്തം വിട്ട സമീകരണകുയുക്തി ഉദ്ദേശിച്ചിട്ടില്ല.)

ആലോചിച്ച് നോക്കൂ,അങ്ങനെയായിരുന്നെങ്കില്‍ പട്ടാളട്രക്കുകളില്‍ എന്‍ഐഎക്കാര് ഇറങ്ങുമായിരുന്നില്ലേ ഇന്നാട്ടില്‍. ഇപ്പോള്‍ സകല തോന്ന്യാസവും പറഞ്ഞ് തെരുവില്‍ സമരം നടത്തുന്ന ഇതേ സംഘൂസ് സമരക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാനിലേക്ക് ജാലിയന്‍വാലാബാഗ് തീവണ്ടി
ഏര്‍പ്പെടുത്തുമായിരുന്നില്ലേ.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ഭൂരിപക്ഷം,രാജ്യം ഭരിക്കുന്ന പ്രത്യയശാസ്ത്രസംഘത്തിന്റെ പിന്തുണ എന്നീ വമ്പന്‍ പ്രിവിലേജുകള്‍ എല്ലിനിടയില്‍ കുത്തുന്നതിന്റെ ഒച്ചയും കൂടെയാണ് നമ്മളീ തെറിജപയജ്ഞറാലികളില്‍ കാണുന്നത്. (മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്)