Connect with us

Kasargod

സഅദിയ്യ പ്രീമാരിറ്റല്‍ കൗണ്‍സില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദേളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ദേളി സഅദിയ്യ്ക്ക് അനുവദിച്ച പ്രീമാരിറ്റല്‍ കൗണ്‍സില്‍ സെന്റര്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു. 18 വയസ്സ് പൂര്‍ത്തിയായ യുവതീയുവാക്കള്‍ക്കുള്ള കൗണ്‍സിലിംഗ്് സെന്ററിന്റെ രണ്ട് ബാച്ചുകളുടെ ക്ലാസാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹായത്തോടെ നല്‍കുന്ന കൗണ്‍സിലിങ് ക്ലാസ് തികച്ചും സൗജന്യമാണ്. പരിപാടിയില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ എ മണികണ്ഠ പ്രസാദ്, സി എല്‍ ഹമീദ് ചെമ്മനാട്, ഷാഫി ഹാജി കീഴൂര്‍,എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, നാസര്‍ ബന്താട്, സ്വലാഹുദ്ദീന്‍ അയ്യൂബി, ആസിഫ് ഫാളിലി, അഹമ്മദ് ബെണ്ടിച്ചാല്‍, റഹ്മത്തുള്ള ചട്ടഞ്ചാല്‍, സുലൈമാന്‍ വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് സ്വാഗതവും അബ്ദുര്‍റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.