എയര്‍ടെല്‍ 398 പ്ലാന്‍ അവതരിപ്പിച്ചു, ദിവസം 1.5 ജിബി ഡാറ്റ, സൗജന്യ കോള്‍

Posted on: October 12, 2018 12:20 pm | Last updated: October 12, 2018 at 12:20 pm

മുംബൈ: എയര്‍ടെല്‍ 398 രൂപയുടെ പുതിയ റീ ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ദിവസം 1.5 ജിബി ഡാറ്റയും പരിധികളില്ലാത്ത കോളും ലഭിക്കും. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടേയും വോഡഫോണിന്റേയും സമാന പ്ലാനുകളോട് മത്സരിക്കാനാണ് എയര്‍ടെല്‍ പുതിയ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്.