ധാക്ക: രണ്ട് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പടെ 19 പേര്‍ക്ക് ധാക്ക കോടതി വധശിക്ഷ വിധിച്ചു. പ്രധാനമന്ത്രി ഷേഖ് ഹസീനക്കെതിരെ 2004ല്‍ നടന്ന ആക്രമണത്തില്‍ പങ്കാളികളെന്ന് കണ്ടെത്തിയവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഇതിന് പുറമെ മുതിര്‍ന്ന പ്രതിപക്ഷ നേതാവിന് ജീവപര്യന്തം തടവിനും കോടതി വിധിച്ചിട്ടുണ്ട്.
19 പേരെയും തൂക്കിക്കൊല്ലാന്‍ പ്രത്യേക ട്രൈബ്യൂണലിലെ ജസ്റ്റീസ് ശാഹിദ് നൂറുദ്ദീന്‍ ഉത്തരവിട്ടു. ഈ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയത്തോടെയാണ് കാണുന്നത്.