കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങാം; സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ

Posted on: October 10, 2018 9:31 pm | Last updated: October 11, 2018 at 9:24 am

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറി.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഊദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസ് കോഴിക്കോട്ട് നിന്ന് കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായിട്ടും എയര്‍ ഇന്ത്യ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്.

റണ്‍വേ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും പരിശോധനകള്‍ പൂര്‍ത്തിയാക്കി തടസ്സങ്ങള്‍ ഇല്ലെന്ന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.