Malappuram
മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ കളേഴ്‌സ് ഫെസ്റ്റിവല്‍ ശ്രദ്ധേയമായി


മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച കളേഴ്‌സ് ഫെസ്റ്റിവലില്‍ അണിനിരന്ന കെ.ജി വിദ്യാര്‍ത്ഥികള്‍
മലപ്പുറം: മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ കെ.ജി സെക്ഷന്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച കളേഴ്‌സ് ഫെസ്റ്റിവല്‍ വര്‍ണാഭമായി. കുട്ടികളുടെ കലാഭിരുചി വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ ഉണ്ണിപ്പോക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ജി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വിവിധ തരം കളിപ്പാട്ടങ്ങള്‍, പ്ലോട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു. ചിത്രരചന, ജലച്ഛായം തുടങ്ങിയ ഇനങ്ങളില്‍ മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. മധുര വിതരണത്തോടെ സമാപിച്ച പരിപാടിയില്‍ അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ്, അബ്ബാസ് അഹ്‌സനി മങ്ങാട്ടുപുലം, ഹസ്സന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.