Connect with us

Kerala

ശബരിമല സ്ത്രീപ്രവേശന വിധി: സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകൂമാര്‍. പതിനെട്ടാംപടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താല്‍പര്യമോ താല്‍പര്യക്കുറവോ ഇല്ല. പ്രായഭേദമന്യേ സ്തരീകള്‍ ശബരിമലയില്‍ വരണമെന്ന് ബോര്‍ഡിന് വാശിയില്ല. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. കോടതി നിര്‍ദേശമനുസരിച്ചേ മുന്നോട്ട് പോകുവെന്നും പത്മകുമാര്‍ പറഞ്ഞു.