ഹറമൈന്‍ റെയില്‍വേ: 99 ശതമാനം സീറ്റുകളും ബുക്കിംഗ് ചെയ്തു കഴിഞ്ഞു

Posted on: October 10, 2018 12:24 pm | Last updated: October 10, 2018 at 12:24 pm

ദമ്മാം: ഹറമൈന്‍ റെയില്‍വേ തീവണ്ടികളില്‍ യാത്ര ചെയ്യുന്നതിനു വ്യാഴാഴ്ച മുതല്‍ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കാനിരിക്കെ ഇതിനകം 99 ശതമാനം സീറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞാഴചമുതല്‍ക്ക് തന്നെ ബൂക്കിംഗ് ആരംഭിച്ചിരുന്നു.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസുണ്ടാവുക. രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കണമെങ്കിലും പ്രത്യേക സീറ്റുണ്ടാവില്ല. കുട്ടികള്‍ക്ക് രക്ഷിതാക്കളോടപ്പമല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇപ്പോഴുള്ള സര്‍വീസുകള്‍ മതിയാവില്ലന്നും എല്ലാ ദിവസവും സര്‍വീസ് വേണമെന്നും ആവശ്യം ഉയര്‍ന്നട്ടുണ്ട്.