ബ്രുവറി , ഡിസ്റ്റിലറി അനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി തള്ളി

Posted on: October 10, 2018 11:28 am | Last updated: October 10, 2018 at 3:17 pm

കൊച്ചി: ബ്രുവറികള്‍ അനുവദിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇവക്കുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് കോടതി ഹരജി തള്ളിയത്. ബ്രുവറി, ഡിസ്റ്റിലറി അനുമതി സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയില്‍ ഹരജി നല്‍കിയത്.

ബ്രുവറി, ബ്ലെന്‍ഡിങ് കമ്പനികള്‍ക്ക് പുറമെ എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് ഹരജി സമര്‍പ്പിച്ചത്. ബ്രുവറി അനുമതി വിവാദമായ സാഹചര്യത്തിലാണ് അവ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടത്.