മൈക്കിള്‍ കൊടുങ്കാറ്റ് തീരത്തോടടുക്കുന്നു; ആശങ്കയോടെ ആമേരിക്കന്‍ ജനത

Posted on: October 10, 2018 9:56 am | Last updated: October 10, 2018 at 10:58 am

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനം ലക്ഷ്യമാക്കി മൈക്കിള്‍ കൊടുങ്കാറ്റെത്തുന്നു. മണിക്കൂറില്‍ 155 കി.മി വേഗതയിലാണ് കാറ്റ് തീരത്തോടടുക്കുന്നത്. കാറ്റിനെ കാറ്റഗറി രണ്ടിലാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിനെ അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ എന്നിവിടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.