റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് മരണം

Posted on: October 10, 2018 8:28 am | Last updated: October 10, 2018 at 12:17 pm

റായ്്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ച് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയില്‍ നി്ന്ന് റായ്ബറേലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിനാണ് പാളംതെറ്റിയത്. റായ്ബറേലിക്ക് അടുത്ത ഹര്‍ചന്ദ്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

ട്രെയിനിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്. അപടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും വൈദ്യസഹായം ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.