Connect with us

Gulf

സഊദിയില്‍ സ്വകാര്യ മേഖലയില്‍ രണ്ട് ദിവസം അവധി ഏര്‍പ്പെടുത്തും: തൊഴില്‍ മന്ത്രി

Published

|

Last Updated

ദമ്മാം: സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരം ഏര്‍പ്പെടുത്തുമെന്ന് സഊദി തൊഴില്‍, സാമുഹ്യക്ഷേ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് അറിയിച്ചു. സ്വകാര്യ മേഖലയില്‍ തൊഴില്‍ സമയം ആഴ്ചയില്‍ നാല്‍പത് മണിക്കൂറാക്കി ചുരുക്കുന്നത് സംബന്ധിച്ച് യാതൊരു നിയമവും നിലവില്‍ പ്രാബല്ല്യത്തിലില്ല. ചുരങ്ങിയ ശമ്പളവും നിഴ്ചയിച്ചിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 12.9 ശതമാനമാണ്. നാലു വര്‍ഷത്തിനകം 10.5 ശതമാനത്തിലേക്ക് കുറച്ചു കൊണ്ട് വരും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് തൊഴില്‍ മന്ത്രാലയത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഊര്‍ജ്ജ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഗതാഗത മന്ത്രാലയം തുടങ്ങിയ എല്ലാ മന്ത്രാലയങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി ഏര്‍പ്പെടുത്തുന്ന നിയമം സൗദി ശൂറാ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പല സ്ഥാപനയുടമകളും ദ്വദിന അവധി ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വദേശി യുവതി യുവാക്കളെ സ്വകാര്യ മേഖലയില്‍ ആകര്‍ശിക്കുന്നതിനു വേണ്ടിയാണ് വരാന്ത അവധി രണ്ട് ദിവസമായി ഉയര്‍ത്താന്‍ മന്ത്രാലയം നീക്കം നടത്തുന്നത്.